എടക്കോം: പെരുമ്പടവ്-ചപ്പാരപ്പടവ് പൊതുമരാമത്ത് വകുപ്പ് റോഡിൽ എടക്കോത്ത് മടംതട്ടിനു സമീപം രൂപപ്പെട്ട ഗർത്തം അപകട ഭീതി ഉയർത്തുന്നു.
മാസങ്ങൾക്ക് മുമ്പ് ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പൈപ്പ് ലൈൻ പൊട്ടിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ ഇവിടെ വളവുകൾ ആയതിനാൽ തന്നെ ഗർത്തം പെട്ടെന്ന് ദൃഷ്ടിയിൽപ്പെടില്ല. അതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.